25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedകരുനാഗപ്പള്ളിയിൽ പോസ്ക്കോ കോടതിയുടെ പ്രവർത്തനം ജൂൺ അവസാനത്തോടെ; ബാർ അസോസിയേഷനും അഭിഭാഷകരും അതിയായ സന്തോഷത്തിൽ

കരുനാഗപ്പള്ളിയിൽ പോസ്ക്കോ കോടതിയുടെ പ്രവർത്തനം ജൂൺ അവസാനത്തോടെ; ബാർ അസോസിയേഷനും അഭിഭാഷകരും അതിയായ സന്തോഷത്തിൽ

കരുനാഗപ്പള്ളിയിൽ പോസ്ക്കോ കോടതിയുടെ പ്രവർത്തനം ജൂൺ 30 ഓടെ ആരംഭിക്കുന്നു.
നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി.
ഇനി വരുന്ന ഹൈക്കോടതി ജഡ്ജി നല്കുന്ന തീയതിയിൽ കോടതി പ്രവർത്തനം ആരംഭിക്കും.

ഇപ്പോൾ രാജ്യത്ത് പോസ്ക്കോ കോടതികളുടെ അനുപാതം വർദ്ധിപ്പിക്കുകയാണ്.
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ആക്ട് എന്നതാണ് പോസ്ക്കോയുടെ പൂർണ്ണരൂപം.
അനുപാതം വർദ്ധിക്കുമ്പോൾ തന്നെ അതിന്റെ യാഥാർത്ഥ്യതയെന്തെന്ന് മനസ്സിലാക്കാനാവും.

കൊല്ലം ജില്ലയിൽ രണ്ട് പോസ്ക്കോ കോടതികൾ അനുവദിച്ച് കഴിഞ്ഞു.
പുനലൂരും കരുനാഗപ്പള്ളിയിലും.
കരുനാഗപ്പള്ളി ശാസ്താംകോട്ട റൂട്ടിൽ ലോഡ്സ് പബ്ളിക് സ്ക്കൂളിന് സമീപം ഒരു വാടക കെട്ടിടത്തിലാണ് പോസ്ക്കോ കോടതി പ്രവർത്തനം ആരംഭിക്കുന്നത്.

പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് എതിരെ ഏതെങ്കിലും രീതിയിൽ സെക്ഷ്വൽ ഒഫൻസ് ഉണ്ടാവുകയാണെങ്കിൽ കുറ്റം ചെയ്തവർക്കെതിരെ കേസ് ചാർജ്ജ് ചെയ്യാം.
അങ്ങനെയുള്ള കേസുകളിൽ ഇപ്പോൾ നിയമ ഭേദഗതി പ്രകാരം പരമാവധി വധശിക്ഷ വരെ നല്കാം.
നേരത്തെ ജീവപര്യന്തം മാത്രമായിരുന്നു.
കൂടുതൽ കേസുകൾ വന്നാൽ തന്നെ മിക്കവാറും കേസുകൾ തീരണമെങ്കിൽ രാജിയാകണമായിരുന്നു.
അങ്ങനെ തീരാത്ത കേസുകളിലെല്ലാം ശിക്ഷ ലഭിക്കും.

നൂറു വർഷത്തിലധികം പാരമ്പര്യമുള്ള കരുനാഗപ്പള്ളി കോടതിക്ക് ഇങ്ങനെ ഒരു കോടതി കൂടി അനുവദിച്ച്, പ്രവർത്തനം ആരംഭിക്കുന്നത് തീർത്തും അഭിമാനത്തിന്റെ നിമിഷങ്ങളാണ്.
ഇക്കാര്യത്തിൽ കരുനാഗപ്പളളി ബാർ അസോസിയേഷനും അഭിഭാഷകർക്കും അതിയായ സന്തോഷമാണുള്ളത്.

- Advertisment -

Most Popular

- Advertisement -

Recent Comments