സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. കോവിഡ് വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. ഒക്ടോബർ 3 മുതൽ 30 വരെയാണ് വിലക്ക്.
ജില്ലാ മജിസ്ട്രേറ്റർമാർക്ക് സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കാം.
വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.
കഴിഞ്ഞ സർവ്വകക്ഷി യോഗത്തിൽ സമരങ്ങൾ ഉൾപ്പെടെയുള്ള വയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് നടപടി.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://chat.whatsapp.com/GaBTxhfUy3K2JjGtewQjum