ഇരട്ട വോട്ട് വിഷയത്തെപ്പറ്റി രമേശ് ചെന്നിത്തല പറയുന്നതിൽ ഒരടിസ്ഥാനവുമില്ലെന്ന് പിണറായി വിജയൻ.
വോട്ട് ഇരട്ടിപ്പിക്കലിൽ കോൺഗ്രസ് ചേർത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിക്കുന്നത്.
മുൻപും ഇത്തരത്തിൽ ആരോപണമുണ്ടായിരുന്നതാണ്.
സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേപമില്ല. ബി ജെ പിക്ക് രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ഇല്ലാത്തത് പ്രാദേശികമായി വോട്ട് നല്കാൻ പോകുന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഭൂരിപക്ഷ, ന്യൂനപക്ഷ മത രാഷ്ട്ര വാദത്തിന് എൽഡിഎഫ് ഏതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാർ ന്യൂന പക്ഷങ്ങളിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നു.
എന്നാൽ, എൽഡിഎഫ് നേതൃത്വം എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാൻ നേതൃത്വം നല്കുന്നു.
യഥാർത്ഥത്തിൽ യുഡിഎഫിന് പരാജയ ഭീതിയാണ്. പലനേതാക്കൻമാരും ബി ജെ പി യിലേക്ക് പോകുന്നു.
അതേസമയം എൽഡിഎഫിലേക്ക് ജനങ്ങളുടെ പ്രവാഹം തുടരുന്നു. പ്രത്യേകിച്ചും സ്ത്രീ ജനങ്ങൾ.