ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. ഈസ്റ്ററിന് മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിയിൽ വിരിച്ച് ” ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന” എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം ചരിത്രമായി നില്ക്കുന്നു.