26.4 C
Kollam
Saturday, November 15, 2025
HomeMost Viewedഎല്‍ഡിഎഫിന് തുടര്‍ഭരണം ; 17 സീറ്റുകളില്‍ വിജയപ്രതീക്ഷ-സിപിഐ

എല്‍ഡിഎഫിന് തുടര്‍ഭരണം ; 17 സീറ്റുകളില്‍ വിജയപ്രതീക്ഷ-സിപിഐ

80 ൽ അധികം സീറ്റുകൾ നേടി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽ എത്തുമെന്ന് സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തൽ. മത്സരിച്ച  17 സീറ്റുകളിൽ വിജയിക്കുമെന്നും യോഗം പ്രതീക്ഷിക്കുന്നു.
ഇന്നാണ് തിരഞ്ഞെടുപ്പിന് ശേഷം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേരുന്നത്. എക്സിക്യൂട്ടീവ് യോഗം ഇടുക്കി ഒഴികെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കണക്കുകൾ  പരിശോധിച്ചു. ഇന്ന്  പരിശോധിച്ചത് അതത് ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തലുകളാണ് .  ഇതിന്റെ അടിസ്ഥാനത്തിലാണ് എൺപതിൽ അധികം സീറ്റുകൾ നേടി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിക്യൂട്ടീവ് വിലയിരുത്തിയത്.
അപ്രതീക്ഷിതമായ പരാജയപ്പെടലുകൾ  ചില സീറ്റുകൾക്ക്   സംഭവിക്കുമെന്നും  യോഗം വിലയിരുത്തി.
19 സീറ്റുകളിലാണ്  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് വിജയിക്കാനായത്. 17 സീറ്റുകളിൽ  ഇത്തവണ  വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. കടുത്ത മത്സരമാണ്  തൃശൂർ സീറ്റിലേതെന്നും തോൽവിക്ക് സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലും സി.പി.ഐക്കുണ്ട്. തൃശൂർ മണ്ഡലങ്ങളിൽ യു.ഡി.എഫിനാണ് മുൻതൂക്കം  .   വി.എസ്. സുനിൽകുമാറിന്  കഴിഞ്ഞ തവണ  മണ്ഡലം പിടിച്ചെടുക്കാനായി. ഇത്തവണ പി. ബാലചന്ദ്രനാണ് സി.പി.ഐ. സ്ഥാനാർഥി. യു.ഡി.എഫിനു വേണ്ടി പത്മജാ വേണുഗോപാലും എൻ.ഡി.എയ്ക്കു വേണ്ടി സുരേഷ് ഗോപിയുമാണ് മത്സരിച്ചത്.
സി.പി.ഐ. അട്ടിമറി വിജയം നേടുന്നത്  മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നാകുമെന്നും എക്സിക്യൂട്ടീവ് വിലയിരുത്തുന്നു.  മണ്ഡലത്തിലെ സ്ഥാനാർഥി നിയാസ് പുളിക്കലകത്താണ് . കെ.പി.എ. മജീദ് യു.ഡി.എഫിനു വേണ്ടിയും കള്ളിയത്ത് സത്താർ ഹാജി എൻ.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു.  മൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കടുത്ത മത്സരം നടന്ന കരുനാഗപ്പള്ളിയിൽ    വിജയിക്കാനാകുമെന്നും സി.പി.ഐ. വിലയിരുത്തുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments