28.3 C
Kollam
Friday, January 3, 2025
HomeMost Viewedകോവിഡിന്റെ മറവില്‍ പൊലീസ് ജനങ്ങളെ പോക്കറ്റടിക്കുന്നു ; ഷിബു ബേബി ജോണ്‍

കോവിഡിന്റെ മറവില്‍ പൊലീസ് ജനങ്ങളെ പോക്കറ്റടിക്കുന്നു ; ഷിബു ബേബി ജോണ്‍

ജനങ്ങളിൽ ജാഗ്രത സൃഷ്ടിക്കേണ്ട ഇവിടത്തെ പോലീസ് കോവിഡിൻ്റെ മറവിൽ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തി അവരെ പോക്കറ്റടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഓരോ പോലീസ് സ്റ്റേഷനും ക്വാട്ട കൊടുത്തുകൊണ്ട് കോവിഡിൻ്റെ പേരിൽ ഭീമമായ പിരിവ് നടത്തുകയാണ് സർക്കാർ. ഈ ദുരിതകാലത്ത് ബുദ്ധിമുട്ടിൽ കഴിയുന്ന ജനങ്ങളെ മനപൂർവ്വം ഒരു ഗവൺമെൻ്റ് പിഴിയുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഭയാശങ്കകൾ ഉയർത്തിക്കൊണ്ടുതന്നെ കോവിഡ് അതിവേഗത്തിൽ വ്യാപിക്കുമ്പോൾ ഇവിടെ പരിഭ്രാന്തി പരത്തുകയല്ല വേണ്ടത്, മറിച്ച് സമചിത്തതയോടെ ജനങ്ങളതിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ ബോധവൽക്കരണമാണ് ആവശ്യം.
ഭാര്യയും ഭർത്താവും കുഞ്ഞുമായി പോകുന്ന വാഹനങ്ങളെ പോലും തടഞ്ഞുനിർത്തി ഫൈനടിക്കുന്ന ഒരു സംവിധാനമാണ് ഇന്നുള്ളത്. ഇതിനല്ലല്ലോ ഒരു ഗവൺമെൻ്റ് ശ്രമിക്കേണ്ടത്. ജനങ്ങളെ കറവപ്പശുക്കളായി കാണുന്ന പ്രവണത ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണം.

- Advertisment -

Most Popular

- Advertisement -

Recent Comments