29.6 C
Kollam
Friday, April 19, 2024
HomeMost Viewedകോവിഡ് ബാധിതരായ മാതാപിതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലം എഴുതി വാങ്ങുന്നു; ഇവർ മരണപ്പെട്ടാൽ കുട്ടികളെ...

കോവിഡ് ബാധിതരായ മാതാപിതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലം എഴുതി വാങ്ങുന്നു; ഇവർ മരണപ്പെട്ടാൽ കുട്ടികളെ ആര് ഏറ്റെടുക്കും?

വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാപിതാക്കളില്‍നിന്ന് സത്യപ്രസ്താവന വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ മരണം വര്‍ധിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി .  രക്ഷിതാക്കൾ  മരിച്ചാല്‍ കുട്ടികളെ ആര് ഏറ്റെടുക്കണമെന്നത് സംബന്ധിച്ചുള്ള സത്യപ്രസ്താവന എഴുതിവാങ്ങാനാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ആവശ്യപ്പെടുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കാര്യം അഡ്മിറ്റ് ചെയ്യപ്പെട്ട മാതാപിതാക്കളോട് ചോദിക്കണമെന്ന നിര്‍ദേശം നല്‍കാന്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് . ഈ കോവിഡ്  കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളെക്കുറിച്ചും അവരെ ആരും ഏറ്റെടുക്കാനുമില്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസഥാനത്തിലുമാണ് ഇക്കാര്യം പറയുന്നതെന്നും വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി റാം മോഹന്‍ മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അയച്ച കത്തില്‍ പറയുന്നു.
അവരെ വളരെ ദോഷകരമായി ദുരിതവും വേദനയും  ബാധിക്കുകയും ,ബാലവേലകളിലേക്കും മനുഷ്യക്കടത്തിലേക്കും വരെ ഈ സാഹചര്യം എത്തിപ്പെടുമെന്നും കത്തില്‍ പറയുന്നു.
ശമനമില്ലാതെ തുടരുന്ന കോവിഡ് വ്യാപനത്തിൽ  രാജ്യത്ത് 24 മണിക്കൂറിനിടെ 3,980 പേരാണ് മരിച്ചത്. രാജ്യത്ത് ഇതോടെ കോവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം  2,30,168 ആയി.
- Advertisment -

Most Popular

- Advertisement -

Recent Comments