മരം മുറി കേസുകള്‍ സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജി വ്യക്തി താല്‍പ്പര്യമോ രാഷട്രീയ താല്‍പ്പര്യമോ കണക്കിലെടത്ത് ഫയല്‍ ചെയ്ത ഹര്‍ജിയാണന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അസ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണകുറുപ്പ് വിശദീകരിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റീസ് എന്‍ അനില്‍കുമാര്‍ ഹര്‍ജി നിരസിച്ചത്.
ഹൈക്കോടതി ചട്ടങ്ങള്‍ പ്രകാരം പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജികള്‍ക്ക് പ്രത്യേക സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കണം. ഹര്‍ജി നിയമപരമല്ലെന്ന സാങ്കേതിക കാരണം ഹൈക്കോടതി രജിസ്ട്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ‘ഹര്‍ജിക്കാരന് സ്വകാര്യതാല്‍പ്പര്യം ഇല്ലെന്ന് വ്യക്തതമാക്കുന്നതായിരിക്കണം സത്യവാങ്ങ്മൂലം. ഹര്‍ജി ചട്ടപ്രകാരം ഫയല്‍ ചെയ്തിട്ടില്ലന്നതും അഭിഭാഷകന്‍ ഹാജരായില്ലെന്നതും കേസ് നിരസിക്കാന്‍ കാരണമായി. കോടതി ഉത്തരവില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സി ബി ഐ യെ കക്ഷിയാക്കിയിട്ടില്ല .