24.8 C
Kollam
Monday, December 23, 2024
HomeMost Viewedകേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് ; ട്വിറ്റർ മരവിപ്പിച്ചു

കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് ; ട്വിറ്റർ മരവിപ്പിച്ചു

ട്വിറ്റർ കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക്‌ ചെയ്തു. പൊതുജനങ്ങൾക്ക് മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് കാണാമെങ്കിലും, രവിശങ്കർ പ്രസാദിന് ട്വിറ്ററിൽ സ്വന്തം അകൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അക്കൗണ്ട് ബ്ലോക്ക്‌ ചെയ്തത് യു എസ് പകർപ്പവകാശം ലംഘിച്ചെന്ന് ആരോപിച്ചാണ് . സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത് പകർപ്പാവകാശ നിയമങ്ങൾ ഒന്നും അക്കൗണ്ടിൽ ലംഘിച്ചിട്ടില്ലെന്നാണ് . രവിശങ്കർ പ്രസാദ് നേരത്തെ പുതുക്കിയ ഐ ടി നിയമങ്ങൾ അനുസരിക്കാൻ വിസമ്മതിച്ച ട്വിറ്റെറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പുതുക്കിയ ഐ ടി നിയമം അനുസരിക്കാത്തതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ട്വിറ്ററിന് നിയമ പരിരക്ഷ ലഭിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. നേരത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഉൾപ്പടെയുള്ള നേതാക്കളുടെ അക്കൗണ്ടിൽ നിന്നും ട്വിറ്റർ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞതും വിവാദo സൃഷ്ടിച്ചിരുന്നു .

- Advertisment -

Most Popular

- Advertisement -

Recent Comments