ജീവിതത്തിന്റെ സായന്തനത്തിൽ ഉററവരും ഉടയവരും ഉപേക്ഷിച്ച വൃദ്ധജനങ്ങളെ, നല്ല ഭക്ഷണവും വസ്ത്രവും മരുന്നും നൽകി സംരക്ഷിക്കുന്നത് ഏററവും വലിയ പുണ്യ പ്രവർത്തിയാണെന്ന് മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. വേളമാനൂർ ഗാന്ധിഭവൻസ്നേഹാശ്രമത്തിലെ മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു സംസ്ഥാന ക്ഷീര വകുപ്പു മന്ത്രി ചിഞ്ചു റാണി.
വൃദ്ധസദനങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല എങ്കിലും ഇന്ന് നമ്മുടെ നാട്ടിൽ ഒരു അനിവാര്യതയായി മാറിയിരിക്കുകയാണ്. ആയിരത്തിലധികം പേരെ പുനരധിവസിപ്പിച്ച പത്തനാപുരം ഗാന്ധിഭവൻ ലോകത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സ്നേഹാശ്രമത്തിലെ മാതാപിതാക്കളോടൊപ്പം ഓണസദ്യയും കഴിച്ചിട്ടാണ് മന്ത്രി മടങ്ങിയത്.
സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ ,വർക്കിംഗ് ചെയർമാൻ പി.എം.രാധാകൃഷ്ണൻ ,മാനേജർ ബി.സുനിൽകുമാർ, ട്രഷറർ കെ.എം.രാജേന്ദ്രകുമാർ, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.ഡി.ലാൽ, ദേവദാസ് ,ആലപ്പാട്ട് ശശിധരൻ, കബീർ, രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു