28.5 C
Kollam
Saturday, September 23, 2023
HomeNewsCrimeയുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം ; ഭർതൃസഹോദരൻ പിടിയിൽ

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം ; ഭർതൃസഹോദരൻ പിടിയിൽ

- Advertisement -

തിരുവനന്തപുരം പോത്തൻകോട്‌ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പോത്തൻകോട് പണിമൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭർത്താവിന്റെ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പ്രതി സുബിൻ ലാലിനെ പോത്തൻകോട് പോലീസ്‌ അറസ്റ്റ് ചെയ്തു.
യുവതി കടയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സംഭവം. 12 മണിയോടെ കടയിലെത്തിയ സുബിൻ ലാൽ കുപ്പിയിലും പ്ലാസ്റ്റിക് കവറിലും സൂക്ഷിച്ചിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. തുടർന്ന്‌ പുറത്തേക്ക്‌ ഇറങ്ങിയോടിയ യുവതിയുടെ പിന്നാലെ ഓടി ഇയാൾ തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃന്ദ ഭർത്താവുമായി പിണങ്ങി കഴിയുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments