ജമ്മു കശ്മീരിൽ ഒൻപത് ദിവസമായി തുടരുന്ന ഏറ്റുമുട്ടൽ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി. ഭീകരവാദികൾ വെടിവെയ്പ്പ് നടത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സാധാരണക്കാർക്കെതിരെയാണ്
അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നാണ് എൻ ഐ എ അന്വേഷിക്കുന്നത്. കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ കശ്മീരിലെ ദ്വിദിന സന്ദർശനം പുരോഗമിക്കുകയാണ്.
പ്രദേശത്തെ സുരക്ഷാ സാഹചര്യം കരസേനാ മേധാവി നേരിട്ട് വിലയിരുത്തും. നിയന്ത്രണ രേഖയിലും പരിശോധന നടത്തും. ഒമ്പതാം ദിവസവും ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.