പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടി സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്ന് ആരോപണം ശകതമാകുന്നു. പരിപാടിയുടെ സ്പോണ്‍സറായിരുന്ന യുഎസിലെ ടെലൂറിയന്‍ കമ്പനിയെ സഹായിക്കാനാണെന്ന ആരോപണമാണ് എല്ലാ കോണുകളില്‍ നിന്നും ഉയരുന്നത്.
ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ കഴിഞ്ഞ മേയില്‍ ഉപേക്ഷിച്ച പെട്രോനെറ്റ്-ടെലൂറിയന്‍ കരാര്‍ മോദിസര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത് പാവം ജനം അറിഞ്ഞില്ല. ടെലൂറിയന്‍ കമ്പനിയുമായിച്ചേര്‍ന്നാണ് പെട്രോനെറ്റിന്റെ പുതിയ ഇന്ധന ഇറക്കുമതിക്കരാര്‍.
ഒരു യു.എസ് കമ്പനിയുമായി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുന്ന ഏറ്റവും വലിയ കരാറാണിത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒ.എന്‍.ജി.സി, ഒ.ഐ.സി, ബി.പി.സി.എല്‍, ഗെയില്‍ എന്നിവയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് പെട്രോനെറ്റ്.
കരാറിലൂടെ ‘ഹൗഡി മോദി’ സ്പോണ്‍സറായ ടെലൂറിയനു പ്രതിവര്‍ഷം ഇന്ത്യയിലേക്ക് അഞ്ചു ദശലക്ഷം ടണ്‍ വരെ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനാകുമെന്നതാണു ധാരണ. 17,668 കോടി രൂപയാണു കരാര്‍ ചെലവ്. എന്നാല്‍ അതല്ല ചടങ്ങനിടെ ഒപ്പിട്ടത് വെറും ധാരണാ പത്രം മാത്രമാണെന്നും കേള്‍ക്കുന്നുണ്ട്.