27.8 C
Kollam
Saturday, December 21, 2024
HomeNewsഹെല്‍റ്റില്ലാതെ എസ്.ഐ ; പണി കൊടുത്ത് നാട്ടുകാര്‍ വീഡിയോ വൈറല്‍

ഹെല്‍റ്റില്ലാതെ എസ്.ഐ ; പണി കൊടുത്ത് നാട്ടുകാര്‍ വീഡിയോ വൈറല്‍

ട്രാഫിക് നിയമലംഘനങ്ങള്‍ കാരണം നടക്കുന്ന അപകടങ്ങളുടെ എണ്ണം എത്രയെന്ന തിട്ടമുണ്ടോ?. എന്നാല്‍ കണക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കൈയില്ലുണ്ട്. ഇത് കുറയ്ക്കാനായി കേന്ദ്രം പിഴത്തുക ഇരട്ടിപ്പിച്ചു. ഇത് പിന്നീട് ജനങ്ങളില്‍ രോക്ഷം ആളികത്തിച്ചു എന്നു തന്നെ പറയാം. ഹെല്‍മെറ്റ് വെയ്ക്കാത്തതിനും വല്ല്യ പിഴയോ എന്നും അവര്‍ ചോദിച്ചു. അപ്പോള്‍ പിഴ അടച്ചാല്‍ ഹെല്‍മറ്റും കൂടെ ബോധവല്‍ക്കരണവും നല്‍കാമെന്നായി പോലീസ്. എന്നാല്‍ നിയമം തങ്ങള്‍ക്ക് മാത്രം പോരാ ഉദ്യോഗസ്ഥര്‍ക്കും വേണമെന്നായി ജനം. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുകയാണ് ഇപ്പോള്‍.

നിയമം ലംഘിച്ച ഒരു എസ്.ഐയെക്കൊണ്ട് പിഴയടപ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍. സംഭവം.ഉത്തര്‍പ്രദേശിലെ റായ്ബറേയിലാണ്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തി വാഹന പരിശോധന നടത്തിയ എസ്.ഐ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ നിര്‍ബന്ധിച്ച് പിഴ അടപ്പിക്കുകയായിരുന്നു. ഹെല്‍മറ്റ് ഇല്ലാതെ എത്തിയ യുവാവിനെ പിടികൂടി 5000രൂപ പിഴ ഈടാക്കിമടങ്ങുമ്പോഴാണ്് എസ് ഐക്ക് നാട്ടുകാര്‍ പണി കൊടുത്തത്. നാട്ടുകാരെത്തി പൊലീസ് ഓഫീസറെ തടഞ്ഞ് നിര്‍ത്തി സ്വന്തം പേരില്‍ പിഴ തിരുത്തി എഴുതിപ്പിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments