കമ്മ്യൂണിസ്റ്റ് ഭീകരവാദി വനിത നേതാവ് ശ്രീമതി ഒളിസങ്കേതത്തില്‍ നിന്നും പുറത്തെത്തിയത് സിഎഎ വിരുദ്ധ കലാപകാരികളുമായി ചേരാന്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

11

കമ്മ്യൂണിസ്റ്റ് ഭീകരവാദിയും വനിതാ നേതാവുമായ ശ്രീമതി എത്തിയത് സിഎഎ വിരുദ്ധ കലാപകാരികളുമായി ബന്ധമുണ്ടാക്കാനെന്ന് ഇന്റലിജന്‍സ് വിവരം. കേരള, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീമതിക്ക് ചില സിഎഎ വിരുദ്ധ കലാപകാരികളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ . മാര്‍ച്ച് 11നാണ് ശ്രീമതിയെ ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ കലാപകാരികള്‍ മുമ്പ് പദ്ധതിയിട്ടിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരരും കലാപകാരികളും ഒരുമിച്ച് ചേര്‍ന്ന് ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി നേരത്തെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കലാപം നടക്കുന്ന സമയങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

ശ്രീമതിയെ അറസ്റ്റുചെയ്തതിലൂടെ പശ്ചിമഘട്ടങ്ങളിലെ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് വന്നിരിക്കുന്നത്. ഒരു ഡസനിലധികം കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ കര്‍ണാടക, കേരള പോലീസ് സേനകള്‍ ഏറെ നാളായി അന്വേഷിക്കുകയായിരുന്നു. മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ഒരു ബുക്കും പെന്‍ ഡ്രൈവും മൊബൈല്‍ ഫോണും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here