ജമ്മു കശ്മീരിന്റെ അമിതാധികാരം ഏറ്റെടുത്തതോടെ സംസ്ഥാനത്ത് ഭീകരാക്രമണങ്ങള്‍ക്ക് ഗണ്യമായി കുറവ് വന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. പിന്നീട് ഇതുവരെ വലിയ ഭീകരാക്രമണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
2019 ഓഗസ്റ്റ് 5 മുതല്‍ 2020 മാര്‍ച്ച് 10 വരെയുള്ള കണക്കുകളാണ് കിഷന്‍ റെഡ്ഡി ലോക്സഭയില്‍ എഴുതി നല്‍കിയ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയത്. ഈ കാലയളവില്‍ 79 ഭീകരാക്രമണങ്ങളാണ് ജമ്മു കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 49 ഭീകരരെ സുരക്ഷാ സേന വധിച്ചതായും അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാജ്യത്ത് ചോരപ്പുഴ ഒഴുകും എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉറച്ച തീരുമാനവുമായി മുന്നോട്ടു പോയ എന്‍ഡിഎ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയിലെ മറ്റൊരു സര്‍ക്കാരിനും സാധിക്കാത്ത കാര്യമാണ് കശ്മീരില്‍ നടപ്പിലാക്കിയത്.























