ഹാർബറുകളിൽ
മത്സ്യം ലേലത്തിൽ നിന്ന് തൂക്ക് വിൽപ്പനയിലോട്ട് മാറ്റിയതിനാൽ മത്സ്യ കച്ചവടക്കാർ മത്സ്യം വാങ്ങി വിൽക്കാനാവാതെ ബുദ്ധിമുട്ടുകയാണ്.
മത്സ്യ തൂക്കി വാങ്ങുമ്പോൾ അത് വിൽക്കാൻ കൊണ്ടു ചെന്നാൽ വില കൂടുതൽ കാരണം മത്സ്യം വാങ്ങാൻ പലരും മടിക്കുന്നു .
ഇത് മത്സ്യ കച്ചവടക്കാരെ കൂടുതൽ ആശങ്കയിലാക്കി യിരിക്കുകയാണ്.
കൊറോണയെ തുടർന്നാണ് ഇങ്ങനെയൊരു സംവിധാനത്തിന് വേദി ഒരുങ്ങിയത്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മടെ നിർദേശപ്രകാരവും കൂടിയാലോചനയുടെ ഭാഗവുമായാണ് നടപടി.
മത്സ്യം പിടിക്കാൻ പോകുന്ന വള്ളക്കാർക്കും ചെറു ബോട്ടുകൾക്കുമാണ് ഇത് കൊണ്ട് പ്രയോജനമെന്ന് മത്സ്യം തൂക്കി വാങ്ങി കച്ചവടം നടത്തുന്നവർ പറയുന്നു.
കിലോക്കണക്കിന് അതായത് തൂക്കം വ്യവസ്ഥയിൽ മത്സ്യം വാങ്ങി ചില്ലറ വില്പന നടത്തുമ്പോൾ പലപ്പോഴും മത്സ്യം വിറ്റഴിക്കാൻ പ്രയാസം അനുഭവപ്പെടുന്നതായി കച്ചവടക്കാർ പറയുന്നു. ഹാർബറിൽ നിന്നും മത്സ്യം തൂക്കി വാങ്ങുമ്പോൾ അതായത് ഒരു കിലോ നെത്തോലി 130 രൂപയ്ക്ക് എടുക്കുമ്പോൾ ഇത് എത്ര രൂപയ്ക്ക് വില്ക്കേണ്ടി വരുന്നത് ഒരു ചോദ്യചിഹ്നമാണ്. നേരത്തെ കുട്ട കണക്കിന് ലേലത്തിലായിരുന്നു മത്സ്യങ്ങൾ വില്പനക്കാർക്ക് ലഭ്യമായിരുന്നത്. അങ്ങനെയായപ്പോൾ വിൽപനയിലൂടെ ജീവിക്കാനുള്ള വരുമാനം ലഭിക്കുമായിരുന്നു. വാങ്ങുന്നവർക്കും പ്രയാസം കൂടാതെ വാങ്ങാമായിരുന്നു. എന്നാൽ മത്സ്യഫെഡ് വഴിയും വാഹനങ്ങൾ വഴിയും മറ്റും മത്സ്യങ്ങൾ വിൽപ്പന നടത്തുന്നത് മത്സ്യം വാങ്ങാനെത്തുന്നവർക്ക് ആശ്വാസകരമാണെന്നതാണ് മറ്റൊരു പ്രത്യേക .
ഈയൊരു സംവിധാനം വന്നതോടെ ഒരു വിഭാഗം ആൾക്കാർക്ക് അതായത് മത്സ്യം വാങ്ങാൻ എത്തുന്നവർക്ക് ഗുണകരമാണ്. എന്നാൽ, ഏറിയ വിഭാഗം ആൾക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭ്യമല്ല.
അവർക്ക് വീടിന്റെ പരിസരപ്രദേശങ്ങളിലും അല്ലെങ്കിൽ മത്സ്യമാർക്കറ്റിൽ എത്തിച്ചുമാണ് വിൽപ്പന നടത്തുന്നത്. ഇതാണ് വിപരീത ഫലം ഉളവാക്കുന്നത്.
മത്സ്യഫെഡ് വിൽക്കുന്ന വിലയ്ക്ക് ഇത്തരം മത്സ്യങ്ങൾ മാർക്കറ്റിലും വീട് പ്രദേശങ്ങളിലും നിൽക്കാനാവില്ല. വിലക്കൂടുതൽ എന്ന പേര് പറഞ്ഞ് പലരും മത്സ്യം വാങ്ങാത്ത അവസ്ഥയാണുള്ളതെന്ന് കച്ചവടക്കാർ പറയുന്നു.
മത്സ്യം തൂക്കി വിൽപ്പനയിൽ, കച്ചവടത്തിനായി എടുക്കുമ്പോൾ, ഇത് കൊണ്ട് ഉപജീവനം നടത്തുന്നവരുടെ കഞ്ഞിയിൽ പാറ്റ ഇടുന്നതിന് തുല്യമാണെന്ന് കച്ചവടക്കാർ പ്രതിഷേധത്തിൽ പറയുന്നു.
ഇത്തരം നടപടി മാറ്റി ലേല സംവിധാനത്തിലോട്ട് മത്സ്യം നൽകുന്ന നടപടി സ്വീകരിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.