രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നൂതന സങ്കേതികവിദ്യയിലല്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ മത്സരം ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ സംഘടിപ്പിക്കുന്നു. ജനുവരി 20 മുതല്‍ ഏപ്രില്‍ 31 വരെ നൂറുദിവസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ മത്സരം ഓണ്‍ലൈന്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റഫോമായ ആര്‍ക്‌ളിഫ്.കോമും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത വാര്‍ത്താവിനിമയ കമ്പനിയായ എക്‌സ്പ്രസോ ഗ്ലോബലും സംയുക്തമായാണ് നടത്തുന്നത്. മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കാളികളാകാം.
മത്സരാര്‍ത്ഥികള്‍ക്ക് www.homedesignawards.com എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ആഗോള ശ്രദ്ധ നേടുന്ന ഈ മത്സരത്തില്‍ പ്രായഭേദമന്യേ വാസ്തുശില്‍പികള്‍ക്കും ആര്‍കിടെക്ട് വിദ്യാര്‍ത്ഥികള്‍ക്കും ഡിസൈനിംഗില്‍ അഭിരുചിയുള്ളവര്‍ക്കും പങ്കെടുക്കാം. അവാര്‍ഡ് പ്രഖ്യാപനം മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ രംഗത്തെ പ്രതിഭകളുടെ സര്‍ഗാത്മകതയും കഴിവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേദിയാകും ഹോം ഡിസൈന്‍ അവാര്‍ഡ് 2021′ എന്ന് ആര്‍ക്‌ളിഫ് സിഎംഡി സിദ്ദിഖ് എം പറഞ്ഞു. വാസ്തുവിദ്യ വിദഗ്ധരുടെ ആഗോള കൂട്ടായ്മ രൂപീകരിക്കുകയും കോവിഡാനന്തരം ഈ രംഗത്തുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ നൂതന മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സപ്രസോ ഗ്ലോബല്‍ ചെയര്‍മാന്‍ അഫ്താബ് ഷൗഖത്ത് പി.വി വ്യക്തമാക്കി.
യുനെസ്‌കോ അവാര്‍ഡ് ജേതാവും പ്രമുഖ വാസ്തുശില്‍പിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവും പ്രൊഡക്ഷന്‍ ഡിസൈനറുമായ സാബു സിറിള്‍, വോഗ് മാസിക പുരസ്‌കാര ജേതാവ് പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പ്രസാദ് നായിക്, വാസ്തുശില്‍പി മാത്യു ജോര്‍ജ്ജ്, സംവിധായകന്‍ വി.എ ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിക്കുക.
ആര്‍ക്ലിഫ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഷംസീര്‍ പി.എം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ നിഖില്‍ ശശീന്ദ്രന്‍, എക്‌സ്പ്രസോ ഗ്ലോബല്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ സിദ്ധിഖ് തയ്യില്‍, ക്രിയേറ്റിവ് ഡയറക്ടര്‍ ഫൈസല്‍ ഹസൈനാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 8086223444
ഇമെയില്‍- mail@homedesignawards.org .