27 C
Kollam
Monday, September 15, 2025
HomeNewsമോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജം;സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജം;സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്

മോന്‍സണ്‍ മാവുങ്കല്‍ കലൂരിലെ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജമാണെന്ന് സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്. ശബരിമല ചെമ്പോല തിട്ടൂരത്തില്‍ വിശദമായ പരിശോധന വേണ്ടിവരും. ഇവ മൂല്യങ്ങളില്ലാത്ത വ്യാജ നിര്‍മിതികളാണ്.
ടിപ്പുസുല്‍ത്താന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു എന്നിവയെല്ലാം വ്യാജമാണെന്നു കണ്ടെത്തി.ഇവയ്ക്ക് മൂല്യങ്ങളൊന്നുമില്ല.
പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പുരാവസ്തുക്കളില്‍ മഹാഭൂരിഭാഗവും വ്യാജമാണെന്ന് ആര്‍ക്കിയോളജി വകുപ്പിലെ വിദഗ്ദ്ധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സംസ്ഥാന പുരാവസ്തു വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥര്‍ സംയുക്തമായി മോന്‍സന്റെ വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്.

കൂടുതല്‍ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ വേണമെന്ന് ആവശ്യപ്പെട്ട് എഎസ്ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

- Advertisment -

Most Popular

- Advertisement -

Recent Comments