26.2 C
Kollam
Sunday, December 22, 2024
HomeNewsരാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടാ; സിപിഐയോട് എസ്എഫ്ഐ

രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടാ; സിപിഐയോട് എസ്എഫ്ഐ

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമർശങ്ങൾക്കെതിരെ എസ്എഫ്ഐ രംഗത്ത്. എസ്എഫ്ഐയെ രാഷ്ട്രീയം പഠിപ്പിക്കാൻ സിപിഐ വരേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും വയനാട് മുൻ ജില്ലാ സെക്രട്ടറിയുമായി ജിഷ്ണു ഷാജി പറഠഞ്ഞു. ‘നാട്ടിലെ ഏതെങ്കിലും കോളേജിൽ എഐഎസ്എഫിന് രണ്ട് പേരെയെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് വർത്തമാനം പറഞ്ഞാൽ മതി. എഐഎസ്എഫിനെ പോലെ ‘പട്ടി ഷോ’ കാണിച്ചല്ല എസ്എഫ്ഐ വളർന്നത്. എംപി ഓഫീസ് മാർച്ച് എസ്എഫ്ഐയുടെ ‘പട്ടി ഷോ’ ആയിരുന്നില്ല. ഒരുളുപ്പുമില്ലാതെയാണ് എസ്എഫ്ഐ തീവ്രവാദ സംഘടനയാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞത്’ എന്നും ജിഷ്ണു പറഞ്ഞു.

രാഹുലിന്റെ ഓഫീസിൽ നടന്നത് വൈകാരിക സമരമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്എഫ്ഐക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു. കെഎസ്‍യു പ്രവർത്തകർ നൽകിയ പട്ടിക അനുസരിച്ചാണ് പൊലീസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. സമരത്തിൽ പങ്കെടുക്കാത്തവർക്ക് എതിരെയും കേസെടുത്തു. അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വയനാട് കളക്ടറേറ്റ് മാർച്ചിലാണ് ജിഷ്ണു ഷാജി സിപിഐയെയും എഐഎസ്എഫിനെയും വിമർശിച്ചത്

- Advertisment -

Most Popular

- Advertisement -

Recent Comments