25.2 C
Kollam
Tuesday, March 11, 2025
HomeNewsസജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു; സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു

സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു; സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു

ഭരണഘടനാ വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു. ഇതോടെ മൂന്നു മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു. മന്ത്രിമാരായ വി എൻ വാസവന്‍, പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ എന്നിവരുടെ പഴ്സനൽ സ്റ്റാഫിലേക്ക് മാറ്റി നിയമിച്ചത്.
ഇതോടെ വി.എൻ‌.വാസവന്റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. റിയാസിന്റെ സ്റ്റാഫിൽ 29 പേരുമായി. എന്നാൽ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. പുതുതായി നിയമിച്ചവർക്ക് പെൻഷൻ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്.സജി ചെറിയാന്‍ രാജിവച്ചതിനു പിന്നാലെ പേഴ്സണല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. ഇവരെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിച്ച കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments