പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം ഒരുക്കുന്ന സംവിധാനമായ ഐ.എല്‍.ജി.എം.എസില്‍ നാലുമാസം കൊണ്ട് കൈകാര്യം ചെയ്തത് നാല്‍പത് ലക്ഷത്തിലധികം ഫയലുകളാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു.ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വരെ 40,93,388 ഫയലുകളാണ് ഐ.എല്‍.ജി.എം.എസ് സംവിധാനത്തില്‍ സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ 35,20,402 ഫയലുകളും (86%) തീര്‍പ്പാക്കിക്കഴിഞ്ഞു. ഏപ്രില്‍ നാലിന് സംസ്ഥാന വ്യാപകമായി പൂര്‍ണതോതില്‍ നടപ്പാക്കിത്തുടങ്ങിയ സംവിധാനം 264 സേവനങ്ങളാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.
ഇ-ഗവേണന്‍സില്‍ കേരളത്തിന്റെ സുപ്രധാന ചുവടുവയ്്പാണിതെന്ന്് മന്ത്രി പറഞ്ഞു.നിലവിലെ 40.93 ലക്ഷം ഫയലുകളില്‍ സേവനം ലഭ്യമാകേണ്ട തിയതി കഴിഞ്ഞത് 1,68,511 ഫയലുകളാണ്. അപാകത പരിഹരിക്കാന്‍ കത്ത് നല്‍കിയത് 87,108ഉം പാര്‍ക്ക് ചെയ്തത് 1,07,098 ഫയലുകളുമാണ്.പണമടയ്ക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഉള്‍പ്പെടെ വെബ്‌സൈറ്റിലുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് ഐ.എല്‍.ജി.എം.എസ് രൂപകല്‍പ്പന ചെയ്തത്.