24.7 C
Kollam
Wednesday, December 11, 2024
HomeNewsകൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു; ഫയലുകളും ഫർണിച്ചറുകളും ഉൾപ്പടെ കത്തി നശിച്ചു

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു; ഫയലുകളും ഫർണിച്ചറുകളും ഉൾപ്പടെ കത്തി നശിച്ചു

കൊല്ലം-കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു.ഫയലുകളും,ഫർണിച്ചറുകളും,ടിവിയും,ഉൾപ്പടെ കത്തി നശിച്ചു.
ഷോര്‍ട്ട് സർക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ കൊല്ലം മേയറുടെ ഓഫീസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കാണുന്നത്. വിവരം അറിഞ്ഞ് കടപ്പാക്കട,ചാമക്കട, ഫയർഫോഴ്സ് യൂണിറ്റെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിൽ തീകെടുത്തി.

ഫയലുകളും,ഫർണിച്ചറുകളും,ടിവിയും,മറ്റും കത്തി നശിച്ചു.ഷോർട്ട് സർക്ക്യൂട്ടിൽ നിന്നായിരിക്കാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർന്നത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റും ഫോറൻസിക്ക് വിദഗ്ധരും കൂടുതൽ പരിശോധന നടത്തും.ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments