മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന പേരില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍, ഏജന്റെമാര്‍ കൈക്കൂലി പണം നല്‍കുന്നത് ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ ഏജന്‍സികള്‍ വഴിയാണെന്നാണ് കണ്ടെത്തല്‍.
പരിവാഹന്‍ വഴി അപേക്ഷ നല്‍കിയാലും ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി പണം വാങ്ങുന്നു. പണം നല്‍കുന്നവരുടെ അപേക്ഷ തിരിച്ചറിയാന്‍ പ്രത്യേക അടയാളം നല്‍കും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.
ഓപ്പറേഷന്‍ ജാസൂസ് എന്ന പേരിലുള്ള പരിശോധന വൈകുന്നേരത്തോടെയാണ് തുടങ്ങിയത്. ഏജന്റുമാരില്‍ നിന്നും പണം വാങ്ങുന്നവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. ഏജന്റുമാറുടെ സ്ഥപനങ്ങള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്നിവടങ്ങളിലും പരിശോധനയുണ്ടായി.