മൂന്നാർ നൈമക്കാട് വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവയുടെ ആരോഗ്യസ്ഥിതി തൃപ്തികരമല്ലെന്ന് വനം വകുപ്പ്. കടുവയുടെ ഇടതു കണ്ണ് തിമിരം ബാധിച്ചിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കടുവയെ എങ്ങോട്ട് മാറ്റണമെന്നതില്‍ തീരുമാനം എടുക്കും.
വനം വകുപ്പിന്റെ ദേവികുളം സെന്‍ട്രല്‍ നഴ്‌സറി കോംപൗണ്ടിലാണ് നൈമക്കാട് എസ്റ്റേറ്റില്‍ നിന്ന് ഇന്നലെ പിടിയിലായ കടുവ നിലവിലുള്ളത്. ഇവിടെവച്ചാണ് വൈദ്യ പരിശോധന നടത്തിയത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധന നടത്തി. ഒന്‍പതു വയസുള്ള പെണ്‍ കടുവയാണിത്.
കാഴ്ച പരിമിധി ഉണ്ടായതാകാം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ കാരണമെന്നാണ് നിഗമനം. കടുവയെ ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റുന്നതിനാണ് പ്രഥമ പരിഗണന നല്‍കിയതെന്ന് മൂന്നാര്‍ ഡി.എഫ്.ഒ. പറഞ്ഞു.പി സി സി എഫ് ഡി ജയപ്രസാദ് അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനാണ് പ്രഥമ പരിഗണന.