29 C
Kollam
Sunday, December 22, 2024
HomeNewsPoliticsകാശ്മീര്‍ വിഷയം ; ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാക് അക്രമികള്‍ കല്ലേറ് നടത്തി

കാശ്മീര്‍ വിഷയം ; ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാക് അക്രമികള്‍ കല്ലേറ് നടത്തി

കാശ്‌മീർ പ്രശ്‌നത്തിൽ ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാകിസ്ഥാൻ സ്വദേശികൾ നടത്തിയ മാർച്ച് അക്രമാസക്തം. എംബസിയിലെ ഓഫീസിന്റെ ജനൽചില്ലകൾ എറിഞ്ഞുതകർത്ത അക്രമികൾ ശേഷം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. രണ്ടാം തവണയാണ് പാക് സ്വദേശികൾ കാശ്‌മീർ വിഷയം ഉന്നയിച്ച് ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ആഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിലും സമാനമായ പ്രതിഷേധം ഇവിടെ നടന്നിരുന്നു.

കാശ്‌മീരിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യങ്ങൾ മുഴക്കി എംബസിയിലേക്ക് അക്രമികൾ ഇരച്ചെത്തുകയായിരുന്നു. പിന്നീട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും അക്രമികളിൽ ചിലർ എംബസിയുടെ ജനൽ ചില്ലകൾ തകർക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ ഇന്ത്യൻ ഹൈമ്മിഷൻ പാകിസ്ഥാനികളുടെ ആക്രമണത്തിൽ എംബസിയുടെ ജനൽ ചില്ലകൾ തകർന്നതായി അറിയിച്ചു.തകർന്ന ജനൽ ചില്ലകളുടെ ചിത്രവും ഇന്ത്യൻ ഹൈമ്മിഷൻ ട്വിറ്ററിലൂടെ പുറത്തുവിട്ടു. അതിനിടെ ഇത്തരം സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ലണ്ടൻ മേയർ സാദിഖ് ഖാൻ ആക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. സംഭവത്തെ അപലപിക്കുന്നതായും പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ ലണ്ടൻ പൊലീസിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments