പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
രമേശ് ചെന്നിത്തലയില്‍ നിന്നും നീതിപരമായ സമീപനം ഒരിക്കലും എസ്എന്‍ഡിപി സമുദായത്തിന് ലഭിച്ചിട്ടില്ലെന്നും താക്കോല്‍സ്ഥാനം കൈയില്‍ കിട്ടിയിട്ട് ആദ്യം പണി തന്നത് തനിക്കിട്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെയും ആന്റണിയോടും എനിക്ക് വ്യക്തിപരമായ സ്നേഹമുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തലയില്‍ നിന്നും നീതിപരമായ സമീപനം ഇതുവരെ ലഭിച്ചിട്ടില്ല. താക്കോല്‍ കൈയില്‍ കിട്ടിയിട്ട് ആദ്യം തന്നെ എനിക്കിട്ടാണ് പണി വെച്ചത്.
ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം കൊടുക്കണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭൂരിപക്ഷ സമുദായമെന്ന ഐക്യം ഉണ്ടാക്കിയത് ഞാനാണ്. അതിന് വേണ്ടി ഞാനെന്റെ പണവും പ്രയത്നവും എല്ലാം നടത്തി സംഘടിപ്പിച്ചു വന്നപ്പോള്‍ സുകുമാരന്‍ നായര്‍ ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍ സ്ഥാനം നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. താക്കോല്‍ മേടിച്ച് അദ്ദേഹം കൊടുത്തത് രമേശിനാണ് .
താക്കോല്‍ കിട്ടിയിട്ട് അദ്ദേഹം ആര്‍ക്കാണ് ആദ്യം പണി കൊടുത്തത്, എന്റെ തലക്കിട്ടല്ലേ . എന്നെ പ്രതിയാക്കി കേസെടുത്തില്ലേ. മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ പ്രശ്നത്തില്‍ ഞാന്‍ വര്‍ഗീയത പ്രചരിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് എനിക്കെതിരെ കേസെടുത്തു. ഒരു കരയോഗം സെക്രട്ടറിയായിരുന്നെങ്കില്‍ പോലും രമേശ് അത് ചെയ്യുമായിരുന്നോ? എനിക്ക് അതില്‍ വലിയ പ്രയാസമുണ്ട് വെള്ളാപ്പള്ളി പറഞ്ഞു.