സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണി വന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് സുരക്ഷ വര്‍ധിപ്പിച്ചത്.
ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ എത്തിയത് മുതല്‍ കനത്ത സുരക്ഷ വലയത്തിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലുള്ള കേരളാ പൊലീസ് അംഗങ്ങള്‍ക്ക് പുറമെ ഡല്‍ഹി പൊലീസിലെ 15 അംഗ സംഘത്തിന്റെ അധിക സുരക്ഷ കൂടി നല്‍കുന്നുണ്ട്. വിവിഐപി സുരക്ഷ സംവിധാനമാണ് അദ്ദേഹത്തിനായി ഒരിക്കീട്ടുള്ളത്. മൊബൈല്‍ ജാമര്‍ സംവിധാനവും ബുള്ളറ്റ് പ്രൂഫ് വാഹനവും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.
നാളെ പിബി കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും വരെ അധിക സുരക്ഷ നല്‍കുന്നത് തുടരും. കഴിഞ്ഞ ദിവസം വടകര പൊലീസ് സ്റ്റേഷനിലാണ് മാവോയിസ്റ്റ് ഭീഷിണി കത്ത് എത്തിയത്. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് പിണറായി വിജയന് ഉചിതമായ മറുപടി നല്‍കുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.