26.8 C
Kollam
Wednesday, February 5, 2025
HomeNewsPoliticsസ്ത്രീ സുരക്ഷ ; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

സ്ത്രീ സുരക്ഷ ; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

സ്ത്രീ സുരക്ഷയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരണം നടത്തി. സിപിഎമ്മുകാര്‍ പങ്കാളികളായ കേസുകള്‍ വനിതാ കമ്മീഷന്‍ മാറ്റിവെക്കുന്നുവെന്ന് ഷാനിമോള്‍ ഉസ്മാന്‍ സഭയില്‍ ആരോപിച്ചു. ഷാനി മോള്‍ക്ക് കുശുമ്പെന്ന് മുഖ്യമന്ത്രിയും ആക്ഷേപിച്ചു. വാളയാര്‍ കേസ് സി ബി ഐയ്ക്ക് എന്തുകൊണ്ട് വിടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നീതി നിര്‍വ്വഹണത്തില്‍ തീര്‍ത്തും പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചര്‍ച്ചയും മറുപടികളും കൊണ്ട് സഭ കലുഷിതമായ സാഹചര്യത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒടുവില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

- Advertisment -

Most Popular

- Advertisement -

Recent Comments