26.7 C
Kollam
Monday, December 23, 2024
HomeNewsPoliticsവൈദ്യുതി ബില്‍ അടച്ചില്ല; മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി

വൈദ്യുതി ബില്‍ അടച്ചില്ല; മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി

വൈദ്യുതി ബില്‍ അടയ്ക്കാത്ത സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി. ബുധനാഴ്ച രാവിലെ ഇലക്ട്രിസ്റ്റി ഉദ്യോഗസ്ഥര്‍ എത്തിയാണ് മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരിയത്.

ഗ്രേറ്റര്‍ നോയിഡയിലുള്ള ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ബില്‍ തുകയായ 67,000 രൂപ സമയത്ത് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി. ഉടന്‍ തന്നെ മായാവതിയുടെ ബന്ധുക്കള്‍ 50,000 രൂപ കെട്ടിയതോടെ പിന്നീട് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments