27.1 C
Kollam
Saturday, May 10, 2025
HomeNewsPoliticsവീരപ്പന്റെ മകള്‍ ബിജെപിയില്‍

വീരപ്പന്റെ മകള്‍ ബിജെപിയില്‍

കാട്ടുകള്ളന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന അംഗത്വ വിതരണ പരിപാടിയില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവാണ് വിദ്യാറാണിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പങ്കെടുത്തു.

‘ജനസേവനം നടത്താനായിരുന്നു അച്ഛന്റെ ആഗ്രഹം എന്നാല്‍, അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം ചെയ്യാനാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്’ ബിജെപി അംഗത്വം സ്വീകരിച്ച ശേഷം വിദ്യാറാണി പറഞ്ഞു. ഇനി സജീവരാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് അഭിഭാഷകയായ വിദ്യാറാണിയുടെ തീരുമാനം.

വീരപ്പന്റെ ഇളയ മകള്‍ വിജയലക്ഷ്മി നേരത്തേ വിസികെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഭാര്യ മുത്തുലക്ഷ്മി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ഡിഎംകെ സ്ഥാനാര്‍ഥിക്കായി അവര്‍ ധര്‍മപുരി മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments