പിഎസ് സി നിയമനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കള്ളക്കണക്കുകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം പൊളിക്കാനാണ് പിണറായി വിജയന്‍ കള്ളക്കണക്കുകളുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്ത് 13,825 നിയമനങ്ങള്‍ പോലീസ് വകുപ്പില്‍ നടത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ സര്‍ക്കാര്‍ 4791 നിയനങ്ങള്‍ മാത്രം നടത്തിയവരാണെന്ന് ആക്ഷേപം ഉയര്‍ത്തി. എന്നാല്‍ സത്യം അതല്ല , 2011-14 കാലഘട്ടത്തില്‍ 10,185 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. അന്ന് ഞാനായിരുന്നു ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അന്ന് ഏറ്റവും കൂടുതല്‍ നിയമനം നടന്നതും പോലീസ് വകുപ്പിലായിരുന്നു.
ഈ സര്‍ക്കാരിന്‍ കാലത്ത് മൊത്തം 1,57,909 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി തലേ ദിവസം പറഞ്ഞത്. എന്നാല്‍ 1,58,680 നിയമനങ്ങളാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്. ഇതാണ് യഥാര്‍ത്ഥ കണക്കുകള്‍. ഈ കണക്കുകള്‍ ഒളിപ്പിച്ചു വെച്ചാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയത്. എസ്.എസ്.എല്‍.സി പോലും പാസ്സാവാത്ത സ്വപ്‌ന സുരേഷിനെ ഒന്നേ മുക്കാല്‍ ലക്ഷം ശമ്പളത്തില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് .
പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രം നടത്താനാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. അര്‍ഹതപ്പെട്ടവരെ ജോലി നല്‍കാതെ സമര പന്തലില്‍ ഇരുത്തി മുഖ്യമന്ത്രിയും പരിവാരങ്ങളും സന്തോഷിക്കുകയാണ് . അനര്‍ഹരെ പിന്‍വാതിലിലൂടെ തിരികി കയറ്റാന്‍ മടികണിക്കാത്ത ഈ സര്‍ക്കാരിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു രമേശ് ചെന്നിത്തല വ്യക്തമാക്കി.