അടുത്ത ഞായറാഴ്ച, റജബ് 27 (മാര്‍ച്ച് 22), മന്ത്രാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഭരണസംവിധാനത്തിലെ മറ്റ് യൂണിറ്റുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്കും ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു.
യു.എ.ഇ, കഴിഞ്ഞ വര്‍ഷം ഇസ്രാ വല്‍ മിറാജ് അവധി അവസാനിപ്പിക്കുകയും ഈദ് അല്‍ ഫിത്തറിനും ഈദ് അല്‍ അദയ്ക്കും കൂടുതല്‍ അവധിദിനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.