25.8 C
Kollam
Friday, December 13, 2024
HomeLifestyleHealth & Fitnessപ്രസവ വേദനയെ തുടര്‍ന്ന് ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു; നഴ്സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ച ശേഷം...

പ്രസവ വേദനയെ തുടര്‍ന്ന് ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു; നഴ്സിനെ വരുത്തി പൊക്കിള്‍ക്കൊടി മുറിച്ച ശേഷം പ്രാഥമിക പരിചരണം നല്‍കി ആശുപത്രിയില്‍ എത്തിച്ചു

പ്രസവ വേദനയെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് വരികയായിരുന്ന ആദിവാസി യുവതി റോഡരികില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിവാസിയായ സുജിത(23)യാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികില്‍ ബന്ധുവിന്റെ വീട്ടു മുറ്റത്ത് പ്രസവിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സുജിതക്ക് കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപ വാസികള്‍ ഭര്‍ത്താവ് അനന്തുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഭര്‍ത്താവ് അനന്തുവും ബന്ധുക്കളും പ്രൊമോട്ടര്‍ കെ.ശൈലജയും ചേര്‍ന്ന് ജീപ്പില്‍ ചെങ്കോട്ടവഴി ആശുപത്രിയിലേക്ക് പുറപ്പെട്ടു. പള്ളിവാസലില്‍ എത്തിയപ്പോഴേക്കും വേദന വീണ്ടും കൂടി.

സുജിതയുടെ ആവശ്യപ്രകാരം ജീപ്പില്‍നിന്ന് പുറത്തിറക്കി തൊട്ടടുത്ത് ബന്ധുവീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമബോഴാണ് വീട്ടുമുറ്റത്ത് പ്രസവിച്ചത്. തുടര്‍ന്ന് അച്ചന്‍കോവിലില്‍ നിന്നും നഴ്‌സിനെ വരുത്തി പൊക്കിള്‍ കൊടി മുറിച്ച് പ്രാഥമിക പരിചരണം നല്‍കിയ ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments