29 C
Kollam
Thursday, March 28, 2024
HomeMost Viewedമത്സ്യ തൊഴിലാളികളോട് തീർത്തും അവഗണന; കെ പി സി സി (ഒ ബി സി) യുടെ...

മത്സ്യ തൊഴിലാളികളോട് തീർത്തും അവഗണന; കെ പി സി സി (ഒ ബി സി) യുടെ നേതൃത്വത്തിൽ നീണ്ടകര ഹാർബറിന് മുന്നിൽ ധർണ്ണ

മത്സ്യ തൊഴിലാളികളോടുള്ള വിവേചനത്തിനെതിരെ KPCC OBC ചവറ, പന്മന ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലം നീണ്ടകര ഹാർബറിന് മുന്നിൽ ധർണ്ണ നടത്തി.
മണ്ണെണ്ണയുടെയും ഡീസലിലിന്റെയും പെട്രോളിന്റെയും വില ഒരു മാനദണ്ഡവുമില്ലാതെ വർദ്ധിപ്പിക്കുകയാണ്.
ഇത് മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

സർക്കാരിന്റെ ഒരാനുകൂല്യവും ഇല്ലാത്തവരാണ് മത്സ്യ തൊഴിലാളികളെന്ന് അസോസിയേഷൻ ജില്ലാ ചെയർമാൻ അഡ്വ.എസ്. ഷേണാജീ പറഞ്ഞു.
ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവരിൽ ഭൂരിഭാഗം പേർക്കും ക്ഷേമനിധി പോലും ഇല്ല. കൂടുതൽ ബുദ്ധിമുട്ടിയാണ് മത്സ്യ തൊഴിലാളികൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് അനുദിനം ഡീസലിന്റെയും പെട്രോളിന്റെയും മണ്ണെണ്ണയുടെയും വില വർദ്ധിപ്പിച്ച് വരുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറച്ചപ്പോൾ സർക്കാർ ഒരു വിലയും കുറച്ചില്ല.
ഇതിന് ഒരു ന്യായീകരണവുമില്ല.
നിത്യജീവിതത്തിനായി കഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളിക സംരക്ഷിക്കേണ്ടതിന് പകരം അവരെ കൂടുതൽ കഷ്ടപ്പെടുത്തുകയാണെന്ന് ഷേണാജീ പറഞ്ഞു.

കെ.ജെ യേശുദാസൻ അധ്യക്ഷനായിരുന്നു. ഗോപകുമാർ ചവറ, ഫിലിപ്പ്, ഗോപാലകൃഷ്ണൻ, ബൈജൂ പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നല്കി.

- Advertisment -

Most Popular

- Advertisement -

Recent Comments