25.4 C
Kollam
Sunday, May 19, 2024
HomeMost Viewedകേരളത്തിൽ കള്ള വോട്ടുകൾ 10 ലക്ഷത്തിലധികം ഉണ്ടാകാൻ സാധ്യത; തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച്ച ...

കേരളത്തിൽ കള്ള വോട്ടുകൾ 10 ലക്ഷത്തിലധികം ഉണ്ടാകാൻ സാധ്യത; തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച്ച വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കേരളത്തിൽ കള്ള വോട്ടുകൾ 10 ലക്ഷത്തിലധികം ഉണ്ടാകാൻ സാധ്യതയെന്ന് കെ പി സി സി നേതൃത്വം നിലവിൽ 4,34,000 കള്ളവോട്ടുകളെ കുറിച്ച് കെ പി സി സി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി .
കേരളത്തിലാകെ 2,74,46,039 വോട്ടർമാരാണുള്ളത് .
ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ


തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച്ച വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു .
25,000 ബൂത്തുകളിലായി 14 ലക്ഷത്തിനടുത്ത് കള്ളവോട്ടുകളുടെ വിവരങ്ങൾ കെ പി സി സിക്ക് ലഭിച്ചിട്ടുണ്ട്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് കേരളത്തിൽ കള്ള വോട്ട് വ്യാപകമായത് .
അന്ന് 36 നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കള്ളാ വോട്ടുകൾ ചെയ്തു വന്നത് .
കള്ളാ വോട്ടുകൾക്കെതിരെ നിർണ്ണായകമായ നിലപാടുമായി കെ പി സി സി നേതൃത്വം ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ് . 

- Advertisment -

Most Popular

- Advertisement -

Recent Comments