ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തിയപ്പോള്‍ ഇടപാട് പരാജയപ്പെടുകയും എന്നാല്‍ അത് പരിഹരിക്കുവാനോ അതുവഴിയുണ്ടായ നഷ്ടം നികത്തിത്തരാനോ നിങ്ങളുടെ ബാങ്കിന് സാധിക്കാന്‍ കഴിയാതെയും വന്ന സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? ഇനി അത്തരം സംഭവങ്ങളുണ്ടായാല്‍ നിങ്ങള്‍ക്ക് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ഓംബുഡ്‌സ്മാന്‍ വഴി പരാതിപ്പെടാം.
2019ലാണ് കേന്ദ്ര ബാങ്ക് ഇത്തരം പരാതികള്‍ പരിഗണിച്ച് പരിഹാരം കാണുന്നതിനായി ഓംബുഡ്മാന്‍ സംവിധാനം സജ്ജീകരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ സൗജന്യമായി ഈ ഉന്നതതല ഓബുഡ്‌സ്മാന്‍ സംവിധാനം വഴി പരാതി സമര്‍പ്പിക്കാം. പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007ലെ വകുപ്പ് 18ന് കീഴിലാണ് ഓംബുഡ്‌സ്മാര്‍ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 2019 ജനുവരി 31 മുതല്‍ സംവിധാനം നിലവില്‍ വന്നു.
നിശ്ചിത സമയത്തിനുള്ളില്‍ മെര്‍ച്ചന്റിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയില്ല എങ്കിലോ, വാലറ്റുകളിലോ, കാര്‍ഡുകളിലോ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കുമ്പോഴോ നിശ്ചിത സമയത്തിനുള്ളില്‍ പണം എത്തിയില്ലെങ്കിലോ, നിശ്ചിത സമയത്തിനുള്ളില്‍ ഇടപാടുകള്‍ പരാജയപ്പെട്ടാ നിങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. എങ്ങനെ പരാതിപ്പെടാം? നിങ്ങളുടെ സേവനദാതാവിനോടായിരിക്കണം ആദ്യം പരാതി അറിയിക്കേണ്ടത്. േേസവന ദാതാവ് ഒരു മാസം കഴിഞ്ഞിട്ടും പ്രസ്തുത പരാതിയിന്മേല്‍ നടപടിയെടുക്കാതിരിക്കുകയോ പരാതി തള്ളിക്കളയുകയോ ചെയ്താലോ, അല്ലെങ്കില്‍ പരിഹാര നടപടിയിന്മേല്‍ നിങ്ങള്‍ തൃപ്തനാവുകയോ ചെയ്തില്ല എങ്കില്‍ നിങ്ങള്‍ക്ക് ഓംബുഡ്‌സ്മാന്‍ വഴി പരാതി നല്‍കാം.
വെള്ളപ്പേപ്പറില്‍ എഴുതിയ പരാതി തപാല്‍ വഴിയോ, ഫാക്‌സ് വഴിയോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. ഇമെയില്‍ വഴിയും പരാതി സ്വീകരിക്കും. തര്‍ക്ക തുകയേക്കാള്‍ ഉയര്‍ന്ന തുകയായിരിക്കും നഷ്ടപരിഹാരമായി ഓംബുഡ്‌സ്മാന്‍ അനുവദിക്കുന്ന തുക. ഉപഭോക്താവിന് നഷ്ടപ്പെട്ട സമയം, പരാതി നല്‍കാനായി വഹിക്കേണ്ടി വന്ന അധിക ചിലവുകള്‍, അനുഭവിക്കേണ്ടി വന്ന മാനസീക പ്രയാസങ്ങള്‍ തുടങ്ങിയവ പരിഗണിച്ചായിരിക്കും നഷ്ടപരിഹാര തുക നിശ്ചയിക്കുക.