27.1 C
Kollam
Sunday, December 22, 2024
HomeMost Viewedതോട്ടപ്പള്ളിയില്‍ സ്പില്‍വേയുടെ ഷട്ടര്‍ തകര്‍ന്നു

തോട്ടപ്പള്ളിയില്‍ സ്പില്‍വേയുടെ ഷട്ടര്‍ തകര്‍ന്നു

ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നു. ഉച്ചയ്ക്ക് ശേഷം വേലിയേറ്റം ഉണ്ടാകുമ്പോള്‍ ഉപ്പുവെള്ളം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കയറുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമോയെന്നാണ് കർഷകരുടെ പേടി. ഷട്ടര്‍ തകര്‍ന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഷട്ടര്‍ തകര്‍ന്നു വീണതോടെ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം ലീഡിങ് ചാനലിലേക്കും ടി എസ് കനാലിലേക്കും കയറാന്‍ സാധ്യതയുണ്ട്. സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ മിക്ക ഷട്ടറുകളും തുരുമ്പെടുത്ത്
തകർന്ന നിലയിലാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments