27.1 C
Kollam
Sunday, December 22, 2024
HomeMost Viewedകാലാവധി നീട്ടി ; ഹൈക്കോടതിയിലെ ഗവ. പ്ലീഡർമാരുടെ

കാലാവധി നീട്ടി ; ഹൈക്കോടതിയിലെ ഗവ. പ്ലീഡർമാരുടെ

ഹൈക്കോടതിയിലെ 16 സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെയും 43 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെയും 51 ഗവ. പ്ലീഡര്‍മാരുടെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിന്‍റെ തിരുവനന്തപുരം ബഞ്ചിലെ രണ്ട് ഗവ. പ്ലീഡര്‍മാരുടെയും നിയമന കാലാവധി നീട്ടിനൽകി. 30/06/2021ല്‍ തീരുന്ന കാലാവധി 1/07/2021 മുതല്‍ 31/07/2021 വരെ ഒരുമാസമാണ്‌ ദീര്‍ഘിപ്പിച്ചു നല്‍കിയത്‌. തീരുമാനമെടുത്തത്‌ ഇന്നുചേർന്ന മന്ത്രിസഭായോഗമാണ്‌ . ചരക്കു സേവന നികുതി വകുപ്പിലെ 208 ഓഫീസ് അറ്റന്‍ഡ്ന്‍റ് തസ്തികകള്‍ പഞ്ചായത്തിലേക്ക് മാറ്റി വിന്യസിക്കും. അപ്രകാരം ഉണ്ടാകുന്ന ഒഴിവുകളും നിലവിലെ 14 ഒഴിവുകളും ഉള്‍പ്പെടെ മൊത്തം 222 ഒഴിവുകള്‍ പിഎസ്സിക്ക് അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലേക്ക് പുതിയ 13 തസ്തികള്‍ സൃഷ്ടിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലേക്ക് രണ്ട് ഹെഡ് ഷോഫര്‍മാരുടെ തസ്തിക സൃഷ്ടിക്കുവാനും തീരുമാനമായി.

- Advertisment -

Most Popular

- Advertisement -

Recent Comments