27 C
Kollam
Wednesday, March 12, 2025
HomeMost Viewedപെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ; സര്‍ക്കാര്‍ ജീവനക്കാരുടെ

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ; സര്‍ക്കാര്‍ ജീവനക്കാരുടെ

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷനാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറി. ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. എസ് സി, എസ് ടി, ഒ ബി സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണമെന്നും സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയിലുണ്ട് പിഎസ്സി റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കുക, റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ശുപാർശയിലുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments