പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. 2022 മാര്‍ച്ച് വരെയാണ് പുതിയ സമയ പരിധി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരമുള്ള പിഴ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 മുതല്‍ 2022 മാര്‍ച്ച് 31 വരെയും നീട്ടിയെന്നും അറിയിച്ചു.