പിറവം പള്ളിയില്‍ പ്രധാന കവാടത്തിന്റെ പൂട്ട് പൊളിച്ച് പോലീസ് സംഘം അകത്തു പ്രവേശിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയേക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് സ്ഥലത്തുണ്ട്. സഭയിലെ തിരുമേനിമാരുമായി ചര്‍ച്ചക്ക് അനുവദിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. അര മണിക്കൂര്‍ സമയമാണ് കളക്ടര്‍ ആവശ്യപ്പെട്ടത്. കളക്ടറും ബിഷപ്പുമാരും ചര്‍ച്ചക്കായി പള്ളിക്കുള്ളില്‍ പ്രവേശിച്ചു. അതുവരെ പൊലീസ് നടപടികള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വിശ്വാസികള്‍ക്ക് ഉറപ്പ് നല്‍കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി തന്നെ തുടരുകയാണ് . ആത്മഹത്യ ചെയ്യുമെന്നു വരെ വിശ്വാസികള്‍ ഭീഷണി മുഴക്കുകയാണ്.
പള്ളിക്കുള്ളില്‍ കൂട്ട മണി മുഴക്കി പ്രതിഷേധക്കാര്‍ വിശ്വാസികളെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. വിശ്വാസികള്‍ ആത്മഹത്യാഭീഷണി മുഴക്കിയ സാഹചര്യത്തില്‍ അത്തരം ശ്രമങ്ങള്‍ തടയാന്‍ പോലീസ് കെട്ടിടത്തിന്റെ മുകളിലേക്കും പ്രവേശിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പിറവം പള്ളിയില്‍ കയറാതിരിക്കാന്‍ ഇന്നലെ മുതല്‍ യാക്കോബായ വിഭാഗം പ്രതിഷേധത്തിലാണ്. പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചത് ഇന്നലെ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു.
പ്രശ്നക്കാരെന്ന് കണ്ടെത്തിയ 67 യാക്കോബായ വിഭാഗക്കാര്‍ക്ക് പള്ളിയില്‍ കയറുന്നതിന് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.