28.2 C
Kollam
Wednesday, April 30, 2025
HomeNewsCrimeവിജയ ബാബുവിന് മുൻകൂർ ജാമ്യം; യുവ നടിയെ സ്വാധീനിക്കാൻ പാടില്ല

വിജയ ബാബുവിന് മുൻകൂർ ജാമ്യം; യുവ നടിയെ സ്വാധീനിക്കാൻ പാടില്ല

യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം.

ചോദ്യം ചെയ്യൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയായിരിക്കണം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.
നേരത്തെ ഒരു കോടി രൂപ യുവ നടിക്ക് വിജയ് ബാബു വാ​ഗ്ദാനം ചെയ്തതായി പറയപ്പെടുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments