28.3 C
Kollam
Friday, October 4, 2024
HomeNewsCrimeഎന്‍സിപി വനിതാ നേതാവിന് മര്‍ദനം; തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്

എന്‍സിപി വനിതാ നേതാവിന് മര്‍ദനം; തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്

എന്‍സിപി വനിതാ നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.എന്‍സിപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മര്‍ദിച്ച സംഭവത്തിലാണ് നടപടി.

കേസില്‍ നാല് സംസ്ഥാന നേതാക്കളും ,ജില്ലാ നേതാക്കളും പ്രതികളാണ്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജോബിന് പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ റഷീദ്, രഘുനാഥന് നായര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.കഴിഞ്ഞ ഓഗസ്റ്റ് 23ന് എന്‍സിപിയുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നില്‍ വച്ച് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തില്‍ ആലിസ് ജോസഫിനെ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഉടന്‍ തന്നെ ആലിസ് ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments