25.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsജമ്മുകാശ്മീര്‍ പദവി എടുത്ത് കളഞ്ഞത് കാശ്മീരില്‍ വീരമൃത്യുവരിച്ച ജവാന്‍മാരോടുള്ള ആദര സൂചകമായി; ഇനി ഒരു സൈനികനും...

ജമ്മുകാശ്മീര്‍ പദവി എടുത്ത് കളഞ്ഞത് കാശ്മീരില്‍ വീരമൃത്യുവരിച്ച ജവാന്‍മാരോടുള്ള ആദര സൂചകമായി; ഇനി ഒരു സൈനികനും ജീവത്യാഗം ചെയ്യേണ്ടിവരാതിരിക്കാനാണ് ഈ തീരുമാനം ; ഒണ്‍ലി ബെസ്റ്റ് ഓഫ് ദ ഫ്രണ്ടസ് ആന്റ് വേഴ്സ്റ്റ് ഓഫ് ദ എനിമീസ് കാന്‍ എന്റര്‍ ഇന്‍ കാഷ്മീര്‍; അമിത്ഷാ

കാശ്മീരില്‍ വീരമൃത്യൂ വരിച്ച ജവാന്‍മാര്‍ക്കായുള്ള ആദര സൂചകമായാണ് ജമ്മുകാശ്മീര്‍ പ്രത്യേക പദവി എടുത്തു കളഞ്ഞതെന്ന തുറന്നു പറച്ചിലുമായി അമിത്ഷാ.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി രാജ്യത്തെ സുരക്ഷിതമാക്കിയിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാ ജവാന്‍മാര്‍ക്കും വേണ്ടി നമ്മുടെ പ്രധാനമന്ത്രി ഉചിതമായ ആദരാഞ്ജലിയാണ് ഇതിലൂടെ അര്‍പ്പിച്ചത്. ഇനിയൊരു സൈനികനും ജീവത്യാഗം ചെയ്യേണ്ടിവരാതിരിക്കാനാണ് ഈ തീരുമാനം- അമിത് ഷാ പറയുന്നു. അതേസമയം കാശ്മീരില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നും ഇല്ലെന്നും നിയന്ത്രണം പ്രതിപക്ഷത്തിന്റെ മനസ്സിലാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ജമ്മുകാശ്മീരില്‍ സ്ഥിതി ഇപ്പോള്‍ ശാന്തമാണ്. പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നും നിലവില്‍ ഇല്ല. പ്രതിപക്ഷം ആരോപിക്കുന്നതാണ് മറ്റുള്ളതെല്ലാം. അതേസമയം രണ്ടാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം എടുക്കേണ്ട തീരുമാനം കാശ്മീര്‍ വിഷയമായിരിക്കുമെന്നും മുമ്പേ ഉറപ്പിച്ചിരുന്നതായി അമിത്ഷാ പറഞ്ഞു.

അമിത്ഷായുടെ വാക്കുകള്‍: ‘കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി റദ്ദാക്കുമെന്നും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുമെന്നും നേരത്തെ തീരുമാനിച്ചിരുന്നു. അധികാരത്തിലെത്തുന്ന പക്ഷം സര്‍ക്കാര്‍ കൈക്കൊള്ളുന്ന ആദ്യ നടപടി അതായിരിക്കണമെന്ന് തീരുമാനിച്ചിരുന്നു”.

- Advertisment -

Most Popular

- Advertisement -

Recent Comments