26.4 C
Kollam
Saturday, November 15, 2025
HomeNewsPoliticsദില്ലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് മാര്‍ച്ച്

ദില്ലിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇടത് മാര്‍ച്ച്

കേന്ദ്ര ബജറ്റിനെതിരെയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ദില്ലിയില്‍ അരങ്ങേറി.

ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ സിപിഐഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി ഉള്‍പ്പെടെ 7 ഇടതുപാര്‍ട്ടികള്‍ പങ്കെടുത്തു. നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കരാട്ട് ചൂണ്ടികാട്ടി. തികച്ചും ജനദ്രോഹപരമായതും, കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതുമാണ് ബഡ്ജറ്റ് എന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും വിമര്‍ശിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments