28.4 C
Kollam
Tuesday, January 14, 2025
HomeNewsPoliticsചൈനയുടെ എതിര്‍പ്പിനെ മറികടന്ന് അമിത് ഷാ ; അരുണാചലില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് അമിത് ഷാ ; അരുണാചലില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന. അമിത് ഷായുടെ സന്ദര്‍ശനം ബീജിംഗിന്റെ പ്രാദേശിക പരമാധികാരം ലംഘിച്ചെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയമായ വിശ്വാസം അട്ടിമറിച്ചെന്നും ചൈന ആരോപിച്ചു.

34-ാമത് സംസ്ഥാന ദിനാഘോഷത്തിന്റെ ഭാഗമായാണ് അമിത് ഷാ അരുണാചല്‍ പ്രദേശില്‍ എത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി വികസന പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. അരുണാചല്‍ പ്രദേശിനുള്ള പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നിര്‍മ്മിച്ച ജോറം കൊളോറിയാങ് റോഡ് അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇറ്റാനഗറിലെ ടോമോ റിബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസില്‍ നൂതനമായ സിടി സ്‌കാനര്‍ അദ്ദേഹം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments