ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.ജമ്മുവില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കായുള്ള വീടുകളും ഫ്‌ലാറ്റുകളും അനധികൃതമായി സ്വന്തമാക്കി താമസിക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നൂറിലധികം അനധികൃത താമസക്കാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അനധികൃത താമസക്കാരെ ഒഴിപ്പിക്കുമെന്നും യഥാര്‍ത്ഥ കശ്മീരി പണ്ഡിറ്റുകളെ സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്ളാറ്റുകളില്‍ താമസിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് പത്തിനുള്ളില്‍ താമസക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.ഏതാണ്ട് 93 ഫ്‌ലാറ്റുകളിലാണ്അനധികൃതമായി ആള്‍ക്കാര്‍ കുടിയേറിയിരിക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയത്.കാശ്മീരിലെ നെഗ്രോട്ട,പുര്‍ഗൂ, ജഗ്തി മേഖലകളില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ളാറ്റുകളാണിവ.