24.7 C
Kollam
Tuesday, February 4, 2025
HomeNewsസംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍; പോലീസ് വകുപ്പിലും ശമ്പളം മുടങ്ങി ; സാങ്കേതിക തകരാറെന്ന് സര്‍ക്കാര്‍; പ്രതിസന്ധി...

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍; പോലീസ് വകുപ്പിലും ശമ്പളം മുടങ്ങി ; സാങ്കേതിക തകരാറെന്ന് സര്‍ക്കാര്‍; പ്രതിസന്ധി കടുത്തതോടെ ട്രഷറി ഉള്‍പ്പടെ ശക്തമായ നിയന്ത്രണത്തില്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന പോലീസിന് ഭാഗികമായി ശമ്പളം മുടങ്ങി . പ്രവര്‍ത്തി ദിവസം തീരുന്ന ദിവസം എത്തേണ്ട ശമ്പളം ഇന്ന് വരെ ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍. ആദ്യമായാണ് പോലീസില്‍ ശമ്പളം വൈകുന്നത്. മറ്റ് ചില സര്‍ക്കാര്‍ വകുപ്പുകളിലും ശമ്പളം വൈകുന്നതായാണ് വിവരം. സാമ്പത്തിക പ്രതിസന്ധി കടുത്തതാണ് കാരണമായി പറയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം മുടങ്ങുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ എട്ട് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഭാഗികമായി ശമ്പളം മുടങ്ങിയത്. പകുതിയിലധികം ഉദ്യോഗസ്ഥര്‍ക്കും ശമ്പളം ലഭ്യമായിട്ടില്ല. അവസാന പ്രവര്‍ത്തി ദിവസമോ മാസത്തെ ആദ്യത്തെ പ്രവര്‍ത്തി ദിവസമോ ആണ് സാധാരണയായി ശമ്പളം ലഭിക്കേണ്ടുന്നത്. എന്നാല്‍ മാര്‍ച്ച് മാസം നാലാം തീയതിയായിട്ടും പകുതിയിലേറെ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം ലഭ്യമായിട്ടില്ല.

സാങ്കേതിക തകരാറാണ് ശമ്പളം നല്‍കാന്‍ വൈകുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം നല്‍കാന്‍ മുടങ്ങുന്നതെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി ഉള്‍പ്പെടെ ശക്തമായ നിയന്ത്രണത്തിലുമാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments