24.3 C
Kollam
Monday, December 23, 2024
HomeNewsകോവിഡ് പ്രതിസന്ധി;ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതി

കോവിഡ് പ്രതിസന്ധി;ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാര്‍ക്കുള്ള സമാശ്വാസ ധനസഹായ പദ്ധതി

കോവിഡ് 19 മഹാമാരി മൂലം ഉപജീവനമാർഗ്ഗം നഷ്ടപെട്ട ചലച്ചിത്ര, ടെലിവിഷന്‍  കലാകാരന്മാരെയും അനുബന്ധ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനായി 1000 രൂപ  ധനസഹായം നല്‍കുന്ന സാംസ്കാരിക കാര്യ വകുപ്പിന്റെ സമാശ്വാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.  അഞ്ചു വര്‍ഷമായി ചലച്ചിത്ര, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ സ്ഥിരതാമസമാക്കിയ മറ്റൊരു ആനുകൂല്യവും ലഭിക്കാത്ത കലാകാരന്മാർക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍നിന്നോ ക്ഷേമനിധി ബോര്‍ഡില്‍നിന്നോ പ്രതിമാസ ശമ്പളമോ ധനസഹായമോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവര്‍ ഈ സഹായത്തിന് അര്‍ഹരായിരിക്കുകയില്ല. ഫോട്ടോ, ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, അല്ലെങ്കില്‍ സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐ.ഡി കാര്‍ഡിന്‍െറ പകര്‍പ്പ്, ആധാറിന്‍െറ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്‍െറ പ്രസക്തമായ പുറങ്ങളുടെ പകര്‍പ്പുകള്‍, റേഷൻ കാർഡിന്റെ പകർപ്പ്  എന്നിവ സഹിതം 2021 ജനുവരി 25നു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്ക് : www.keralaculture.org/covid_relief_scheme സംശയങ്ങൾക്ക് : +918289862049

- Advertisment -

Most Popular

- Advertisement -

Recent Comments